Positive Day

നാം പലപ്പോഴും നമ്മുടെ അവസ്ഥയിലും നിലവാരത്തെിലും നിന്നാണ് ചുറ്റുപാടുമുളള കാരൃങ്ങളെ വിലയിരുത്താറുളളത്.എന്നാൽ നമ്മൾ ഒരു സെക്കന്റ് ചിന്തിക്കണം നാം ഓരോരുത്തരും വൃതൃസ്തരാണെന്നും അവർക്ക് അവരവരുടെ നിലയിലും നിലവാരത്തിലും മാത്രമേ കാരൃങ്ങൾ ചെയുവാൻ കഴിയുകയുളളു എന്നുളള അടിസ്ഥാന കാരൃം മനസ്സിലാക്കിയാൽ നമ്മുടെ മനോഭാവം, ക്ഷമ, പരിഗണന എന്നീ ഗുണങ്ങൾ വർദ്ധിക്കും…

സ്നേഹമയിയായ അമ്മ:മദർ തേരേസ article by Riya Tom

പ്രത്യാശയുടെ ജ്വാലയിൽ നിറയപ്പെട്ട അമ്മ. വിരിയുന്ന പൂമൊട്ട്,എളിമയുടെ നിറദീപം എത്ര വർണ്ണിച്ചാലും മതിവരാത്ത ആത്മീയ തേജസ്സാണ് അമ്മ മദർ തെരേസ..

തെരുവുകളിൽ ആരോരുമില്ലാതെ നരകിച്ചു മരിക്കുന്ന ലക്ഷങ്ങളുടെ അടുത്തേക്ക് ഈശോയുടെ കരങ്ങൾ താങ്ങി ഇറങ്ങുമ്പോൾ കൈകുളളിൽ ജപമാല മണികൾ മാത്രം.. എന്തു കൊണ്ട് ഇവർ ആലംബഹീനരും രോഗികളുമായി ഇവിടെ കിടക്കുന്നു. എന്തു കൊണ്ട് ഇവരുടെ സ്ഥാനത്ത് ഞാനല്ല,ഓടയിൽ നിന്നും എടുക്കപ്പെട്ട ആ മനുഷൃൻ എന്തു കൊണ്ട് അയാൾ അവിടെയായി. ഇതിന്റെ ഉത്തരം ആർക്കും ചിന്തിക്കാൻ കഴിയാത്ത തിലും അതീതമാണ്…ആ ചിന്തകളാണ് അമ്മ പ്രാബലൃത്തിൽ എത്തിച്ചത്.

1910 ആഗസ്റ്റ് 26ന് നിക്കോളോ ബോക്ജാക്സിയുടെയും ഡ്രാണയുടെയും അഞ്ച് മക്കളിൽ ഇളയവളായി അമ്മ ജനിച്ചു. സ്നേഹമയിയായ ഡ്രാണ ആർഭാടങ്ങളിൽ നിന്നും മോശപ്പെട്ട കൂട്ടുകെട്ടുകളിൽ നിന്നും കാർക്കശൃത്തോടെ മക്കളേ അകറ്റി നിർ ത്തിയിരുന്നു.

മിഷിനറി പ്രവർത്തനങ്ങളിൽ അതീവ താൽപരൃം കാണിച്ച തേരേസ ചെറുപ്പം മുതലേ പാവപ്പെട്ടവർക്കായി ജീവിതം മാറ്റി വയ്ക്കണമെന്ന് ശക്തമായി തീരുമാനം എടുത്തിരുന്നു. പതിനെട്ട് വയസ്സായതോടെ തേരേസ ലൊറേറ്റോ സനൃസ സഭയിൽ ചേര്‍ന്നു. അന്ന് അവിടെ അമലോത്ഭവ മാതാവിന്റെ തിരുനടയിൽ വെച്ച് തേരേസ എന്ന പേരു സ്വീകരിച്ചത്.അതിനുശേഷം സനൃസ ജീവിതത്തിന്റെ പ്രഥമ പാഠങ്ങൾ അഭൃസിപ്പിക്കുന്നതിനായി രണ്ടു വർഷത്തേക്ക് ഡാർജിലിംഗിലേക്ക് തെരേസയേ അയച്ചു.അവിടെ വച്ച് സനൃസ പരിശീലനത്തോടൊപ്പം ഹിന്ദിയും,ബംഗാളിയും വശമാക്കിയ തേരേസ 1931 മേയ് 25 പ്രഥമ വാഗ്ദാനം നടത്തി ലൊറേറ്റോ സനൃസിനിയായി. ഡയറി കുറുപ്പുകൾ പതിവു പോലെ എഴുതിയിരുന്ന തേരേസയുടെ പേജുകളിൽ തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാന ദിവസം അതാണ് എന്ന് കൂട്ടി ചേർ ത്തിരുന്നു. പിന്നീട് കൽക്കട്ടയിൽ തിരിച്ചെത്തിയ തേരേസ ലൊറേറ്റോ എന്റലി കോൺവെന്റ് വക ബംഗാളി സ്കൂളിൽ അധ്യാപികയായി നിയമിക്കപ്പെ ട്ടു. കുട്ടികളെയും കൂട്ടി ഇടയ്ക്കിടയ്ക്ക് ചേരികളിലേ പട്ടിണി പാവങ്ങളുടെ അടുത്തേക്ക് പോകാൻ തെരേസക്ക് അതിയായ താൽപരൃമായിരുന്നു

ആറു വർഷത്തേ സനൃസ ജീവിതം പൂർ ത്തിയായപ്പോൾ തേരേസയുടെ വാഗ്ദാനം പൂർത്തിയായി. ജീവിതവസാനം വരെ ദാരിദ്ര്യം,അനുസരണം, ബ്രഹ്മചരൃം എന്നീ സനൃസ ഘടകങ്ങൾ പാലിച്ചു കൊണ്ട് യേശുവിന്റെ സ്വന്തമായി, യേശുവിന് വേണ്ടി മാത്രം ജീവിക്കാൻ തേരസയുടെ ജീവിതം പൂർണ്ണമായി സമർപ്പിച്ചു. അന്നു മുതൽ സിസ്റ്റർ തേരേസയേ എല്ലാവരും മദർ തേരേസ എന്നു വിളിച്ചു തുടങ്ങി.

കൽക്കട്ടയിൽ നിന്ന് ഡാർജിലിങ്ങിലേ ക്കുളള യാത്രക്കിടയിലാണ് ഈശോയുടെ വിളി തൊട്ടറിഞ്ഞു ഈശോ കൽക്കട്ടയിലെ ചേരികളിലേക്ക് ക്ഷണിച്ചത്.നീലക്കരയുളള വെളള സാരിയുടുത്ത് തേരേസ മക്കളുടെ അടുത്തേക്കിറങ്ങി.

“പാവങ്ങളുടെ കൊച്ചു സഹോദരികൾ” എന്ന സനൃസ സഭ ആരംഭിച്ചു.ഇത് തേരേസയുടെ ജീവിത ത്തിലെ രണ്ടാം പരിശീലന കാലഘട്ടമായിരുന്നു. തെരുവിൽ കിടന്നു മരിക്കുന്നവരേയും,പുഴുക്കളരിച്ചും, ഉറുമ്പരിച്ചും കിടക്കുന്ന കുഞ്ഞുങ്ങളെയും ചേരികളിലെ ഓരങ്ങളിൽ തെരേസ അനുദിനം കണ്ടു മുട്ടുകയും അവരെ പരിപാലിക്കുകയും ചെയ്തു. അങ്ങനെയിരിക്കുമ്പോഴാണ് തേരേസയുടെ മുൻ വിദ്യാർതഥികളിൽ ഒരാളായ സുഭാഷിണി ദാസ് സേവനം ചെയ്യാനെത്തിയത്.പിന്നീട് 1950 ജൂൺ മാസമായപ്പോഴേക്കും അംഗങ്ങളുടെ സംഖൃ വർദ്ധിച്ചു.അങ്ങനെ കൽക്കട്ടയിൽ ദൈവചൈതനൃത്തോടെ “മിഷിനറി ഓഫ് ചാരിറ്റി”രൂപമെടുത്തു.1950 ഒക്ടോ 7ന് ഔദ്യോഗികാനുമതിയോടെ പ്രവർത്തനമാരംഭിച്ചു.

ഇതെല്ലാം അമ്മയുടെ ജീവിതത്തിലെ ദൈവകൃപയുടെ ദിനങ്ങളായിരുന്നു. ആതുരാലയങ്ങളും ശിശുഭവനങ്ങളും കുഷ്ഠ രോഗപരിചരണ വിഭാഗങ്ങളുമെല്ലാം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയര്‍ന്നു വന്നു.സമാധാനത്തിനുളള നോബേൽ സമ്മാനം മുതൽ മദറിനെ തേടിയെത്തി.

ഓരോ ഭവനത്തിന്റെയും ഓരോ സഹോദരിമാരുടെയും വേദനകളും കണ്ണുനീരും ഏറ്റുവാങ്ങേണ്ടി വന്ന അമ്മ എല്ലാവർക്കും ആശ്വാസമായിരുന്നു.ഈ ലോകം മുഴുവൻ പടർന്നു പന്തലിച്ച ആ മുല്ല വളളിയുടെ സുഗന്ധം,കനിവിന്റെ നിറമുളള ആ റോസാപുഷ്പം ഇന്നും ഉണ്ടായിരുന്നുവെങ്കിൽ ഒരിക്കലും തെരുവുകൾ അനാഥമാകില്ലായിരുന്നു….

“ആത്മാവ് സ്വയം ദൈവത്തിനു മുഴുവനായി കീഴടങ്ങുന്ന പ്രവർത്തിയാണ് വിശുദ്ധി”-

മദർതെരേസ

By

Riya Tom

Watch “Gandhi Jayanti message by Riya tom” on YouTube

“ഞാൻ ഒരു പടയാളിയാണ് സമാധാനത്തിന്റെ പടയാളി”-എന്ന് ഉദ്ഘോഷിച്ച നമ്മുടെ രാഷ്ട്രപിതാവിന്റെ ജന്മദിനമാണ് ഒക്ടോബർ 1. അഹിംസയും,സതൃവും,ആദർശവും പൊൻതൂവലാക്കി നമ്മിലേക്ക് പകർന്ന് നൽകുകയും ബ്രിട്ടീഷുകാരുടെ കാൽക്കൽ നിന്ന് സ്വതന്ത്രത്തിന്റെ ലോകത്തേക്ക് കൈ പിടിച്ച് കയറ്റിയ ആ മഹാത്മാവിന്റെ ജന്മദിനമാണ് നാം ഗാന്ധി ജയന്തിയായി ആഘോഷിക്കുന്നത്….

വിദ്യഭ്യാസത്തിനെതിരേ പോരാടിയ മലാല യൂസഫ്സായി യു.ൻ സമ്മേളന സമയത്ത് പറയുകയുണ്ടായി “ഗാന്ധിജിയാണ് എന്റെ മാതൃക പുരുഷനെ ന്ന്..നാം എത്ര പേർ ഗാന്ധിജിയേ ഓർക്കു ന്നു..ആദർശങ്ങൾ പിന്തുടരുന്നു….???????ഇന്ന് ഈ ഗാന്ധി ദിനത്തിൽ നമുക്ക് ചിന്തി ക്കാം ലോകത്തോട് ചേര്‍ന്ന് നിന്ന്……

ബാപ്പുജിയേ കുറച്ചുളള ചെറു വിവരണം എന്റെ വാക്കുകളിൽ..

Watch https://youtu.be/vtK1izrwHsY

ഭാരത സഭയുടെ അമ്മ മരം=article by Riya

ഭാരത സഭയുടെ അമ്മ മരം,ചരിത്ര താളുകളിൽ വിശുദ്ധിയുടെ കാൽവരിയിൽ നടന്നു നീങ്ങി. സഹനങ്ങളിലൂടെ സ്നേഹ ത്തിലൂടെ ഈശോയുടെ തിരു ഹൃദയത്തിൽ സ്ഥാനം നേടിയ വി.അൽഫോൻസാമ്മ.

1910 ആഗസ്റ്റ് 19 കോട്ടയം ജില്ലയിലെ ആർപ്പൂകരയിൽ വിശ്വാസ ദീപം തെളിഞ്ഞു.മാമോദീസ എന്ന വിശുദ്ധിയുടെ വസ്ത്രം നൽകപ്പെട്ടു.ബാലൃം മുതൽ കൗമാരം വരെ ഈശോയോട് ചേര്‍ന്ന് നിൽക്കുവാൻ ദിവൃനാഥനെ സ്വന്തമാക്കാൻ ഓരോ നിമിഷം അമ്മ ധ്യാനിച്ചു.

ഓരോ ആത്മീകതയും അമ്മയുടെ ജീവിതത്തിൽ പ്രതൃശയുടെ നെറുദീപം കൊണ്ടുവന്നിരുന്നു. അമ്മയുടെ ജീവിത ത്തിൽ അത് ഏറ്റവുമധികം അന്വർതഥമാ ക്കാൻ സാധിച്ചിരുന്നത് വി. ഫ്രാന്‍സീസ് അസീസിയുടെയും,വി. ക്ലാരയുടെ ജീവിത പശ്ചാത്തലമായിരുന്നു.ആ ദർശനങ്ങളിൽ വി. അമ്മക്ക് ചൈതന്യത്തിന്റെ തേജസ്സോടെ ജീവിക്കാനുളള കൃപ ലഭിച്ചു.

വിശുദ്ധരുടെ പുസ്തകങ്ങൾ വായിക്കുമ്പോൾ പ്രത്യേകം ഒരു പോസിറ്റീവ് എനർജിയാണ് ലഭിക്കുന്നത്.ടി.ടി. മുണ്ട ക്കൽ സാറിന്റെ “അൽഫോൻസാമ്മ കഥ പറഞ്ഞാൽ” എന്ന ഗ്രന്ഥം വായിച്ചപ്പോൾ അത്യധികം പ്രചോദനമാണ് ലഭിച്ചത്.

അപരനിൽ ദൈവത്തെ കണ്ടു തുടങ്ങി.ദൈവസാന്നിദ്ധൃം തൊട്ടറിയിച്ചു. അങ്ങനെ ക്രിസ്തുവിനെ സ്വന്തമാക്കി.”അൽഫോൻസാമ്മ കഥ പറഞ്ഞാൽ” എന്ന ഗ്രന്ഥം വായിക്കുമ്പോൾ അമ്മയേ കൂടുതൽ മനസ്സിലാക്കുവാനും,അമ്മയുടെ ജീവിത സാഹചര്യങ്ങൾ നമുക്ക് പഠിക്കുവാനും,അമ്മയുടെ ജീവിതം എന്തു കൊണ്ട് നമ്മളിലും പ്രാപതമാക്കികൂടാ എന്നുളള ചിന്തകൾ ഓരോ വായനക്കാരിലും എത്തിക്കാൻ ഗ്രന്ഥകാരന് കഴിഞ്ഞു. അമ്മയുടെ അനുഗ്രഹമാണ് ഇവിടെ പ്രശസ്തമാകുന്നത്.

ജന്മം കൊണ്ടും കർമ്മം കൊണ്ടും കാലത്തിനധീനമായി ജീവിച്ചവൾ. ജന മനസ്സുകളിൽ ജ്വലിക്കുന്ന പുണൃത്മാവ്.ജീവിതത്തെ പ്രാർതഥനയാക്കി,സഹനങ്ങളെ സ്നേഹമാക്കി.

അൽഫോൻസാമ്മയുടെ പാതകളിലെ ഒരു വെളിച്ചമാണ് സഹനം.ആ സഹനത്തിന്റെ താക്കോൽ തുറന്ന് ഈശോയുടെ തിരുഹൃദയത്തിൽ സ്ഥാനം നേടിയ ഭാരതത്തിലെ പുണൃത്മാവാണ് നമ്മുടെ അൽഫോൻസാമ്മ.

ഇന്നത്തെ തലമുറയിൽ സഹനത്തിന്റെ തീ ജ്വാല വഹിക്കാനുളള കഴിവ് യുവജനങ്ങൾ ക്കില്ല. നമ്മുടെ ജീവിതത്തിൽ ദുഃഖങ്ങൾ വരുന്ന സമയങ്ങളിൽ ഈശോയോട് നമ്മൾ ചോദിക്കും.ഈശോയേ എന്തിനാണ് എനിക്ക് ഈ സങ്കടം തന്നത്??ഞാൻ നിന്നെ സ്നേഹിച്ചു ദൈവാലയത്തിൽ മുടങ്ങാതെ പോയി. നേർച്ചകാഴ്ചകളെ അർപ്പിച്ചു. എന്നിട്ടും എനിക്ക് മാത്രം എന്തിനീ സങ്കടങ്ങളും,ആകുലതകളും തരുന്നുവെന്ന്.

എന്നാൽ അൽഫോൻസാമ്മയുടെ പ്രാർതഥനകളിൽ ഓരോ ദിവസവും സഹനങ്ങളെ ചോദിച്ചു വാങ്ങുന്ന ശൈലിയാണ് കാണാൻ സാധിക്കുന്നത്.ഒരു ദിവസമെങ്കിലും സങ്കടം നൽകാതിരുന്നാൽ എന്തുകൊണ്ട് നൽകിയില്ല എന്ന് ആവിശൃപ്പെട്ട് സഹന ങ്ങളെ ഏറ്റുവാങ്ങുന്ന ഒരമ്മയേ നമുക്ക് ഒരിക്കലും എവിടെയും കാണാൻ സാധിക്കുകയില്ല.

മരണത്തിന്റെ വാതിൽകൽ മുഖാമുഖം നിൽക്കുമ്പോഴും വികാരി അച്ചനോട് അമ്മ ആവിശൃപ്പെട്ടത് “ഞാൻ ഏറ്റവും വേഗം മരിക്കുവാൻ പ്രാർതഥിക്കട്ടെയെന്നാണ്

നാം ഒന്ന് മനസ്സിലാകണം ഈശോ നമുക്ക് നൽകുന്ന സഹനങ്ങൾ അത് ഈശോയുടെ സ്നേഹത്തിന്റെ ആഴമാണ് പ്രതിജ്വലിക്കുന്നത്.സഹനങ്ങൾ നമ്മുടെ ജീവിതത്തിൽ കടന്നു പോകുമ്പോഴും അവിടെ ഈശോയുടെ സ്നേഹം നിലനിൽക്കുന്നു.

ഇന്ന് നാം ആഗ്രഹിക്കുന്നത് ഉയർന്ന ചിന്തയാണ്.സമ്പത്തും പദവിയും അങ്ങനെ ഒട്ടേറെ നിലവാരങ്ങൾ. വളരുന്ന തലമുറയിൽ ആഗ്രഹങ്ങളും അതൊടോപ്പം വളരുന്നു. ഇന്ന് നാം കലക്ടർ,എൻജിനിയർ,ഡോക്ടർ ആകണമെന്ന് ആഗ്രഹിക്കുമ്പോൾ വി. അൽഫോൻസാമ്മയുടെ ആഗ്രഹം വെറുമൊരു ഗോതമ്പുമണിയായും,മുന്തിരിപഴമായും തീരുവാനായിരുന്നു..അതിനാൽ തന്നെ ഈശോ അവളെയും സ്നേഹിച്ചു.

“മുന്തിരിപഴങ്ങൾ ചക്കിലിട്ട് ഞെക്കി ഞെരിച്ച് കളയുമ്പോൾ വീരൃമുളള വീഞ്ഞായി മാറുന്നു”

അൽഫോൻസാമ്മയുടെ വാക്കുകളാണിവ.ഈ വാക്കുകൾ യുവജന ങ്ങളെ നിങ്ങളോടുളളതാണ്.ആ മുന്തിരി പഴമാകാൻ നാം ആഗ്രഹിക്കണം എങ്കിലേ വീരൃമേകിയ പ്രതൃശയുടെ നിറദീപം നമ്മളിലേക്ക് പടരുകയുളളു.അതിനാൽ നമുക്കും പ്രാർതഥിക്കാം.

“കർത്താവേ എനിക്കും സഹനങ്ങൾ തരേണമേ,സഹിക്കുവാനുളള ശക്തി തരേണമേയെന്ന്”

By Riya

29/8/2019